ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ടീം വിട്ടു..
ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ടീം വിട്ടു..
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഇവാൻ കലുഷനിയാണ് ടീമിൽ നിന്ന് നിലവിൽ വിട്ട് നിൽക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
ഇവാൻ കലുഷനി ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്‌സ് ടീം ഹോട്ടൽ വിട്ടു എന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ.കഴിഞ്ഞ സീസണിൽ ലോണിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. എന്നാൽ അദ്ദേഹം കരാർ പുതുക്കുമോ എന്നത് വ്യക്തമല്ല.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 19 മത്സരങ്ങളിൽ ഇവാൻ കളിച്ചിരുന്നു.നാല് ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപെട്ട താരമായ അദ്ദേഹം അടുത്ത സീസണിൽ ടീം കാണുമോ എന്നറിയുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page